ന്യൂഡൽഹി:സൈന്യത്തില്‍ സൈനികരോട് തോളോട് തോള് ചേര്‍ന്ന് പോരാടാന്‍ ഇനി ഹ്യുമനോയിഡ് റോബോട്ടുകളുമുണ്ടാകും. ഹ്യുമനോയ്ഡ് റോബോട്ടുകളുടെ ഗവേഷണം ലോകമെമ്പാടും നടന്നുകൊണ്ടിരിക്കെ സൈന്യത്തിന് പറ്റിയ റോബോട്ടുകളെ വികസിപ്പിക്കാനൊരുങ്ങുന്നത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ്. അത്യന്തം അപകടകരമായ ദൗത്യങ്ങളില്‍ സൈനികര്‍ക്ക് പകരം ആയുധമേന്തി പോരാടാനാകുന്ന റോബോട്ടുകളാണ് ലക്ഷ്യം.
പോരാട്ടമേഖലകളില്‍ സൈനികരുടെ മാനസിക സംഘര്‍ഷങ്ങളും കായികാധ്വാനവും കുറയ്ക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന സമീപനം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. നിലവില്‍ ഭീകര വിരുദ്ധ ഓപ്പറേഷനുകളില്‍ റോബോട്ടുകളെ ഉപയോഗിക്കാന്‍ സൈന്യം ശ്രമിക്കുന്നുണ്ട്. എന്നാല്‍ സൈന്യത്തിലേക്ക് ഹ്യുമനോയ്ഡ് റോബോട്ടുകളെ കൊണ്ടുവരുന്നതിന് മുമ്പ് അവയ്ക്ക് എന്തൊക്കെ സവിശേഷതകള്‍ ഉണ്ടാകണം, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്, ധാര്‍മിക പ്രശ്നങ്ങള്‍ അങ്ങനെ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ ഡിആര്‍ഡിഒ തുടങ്ങിയിട്ടുണ്ട്. വരുന്ന 15 വര്‍ഷത്തിനുള്ളില്‍ ഹ്യുമനോയ്ഡ് റോബോട്ടുകള്‍ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്.
സ്വന്തമായി വികസിപ്പിച്ച എഐ അധിഷ്ഠിത സോഫ്റ്റ്വേറിലാകും ഈ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുക. സൈനികരുടെ ജീവന് ആപത്തിലാകാന്‍ സാധ്യതയുള്ള ദൗത്യങ്ങളില്‍ അവര്‍ക്ക് മുന്നില്‍ നിന്ന് സൈനികരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പോരാടാനുള്ള സവിശേഷത ഇവയ്ക്കുണ്ടാകും. ഭാവിയില്‍ പൂര്‍ണമായും റോബോട്ടുകളെ ആശ്രയിക്കുക എന്നതല്ല സൈന്യത്തിന്റെ ലക്ഷ്യം. പകരം സൈനികരും റോബോട്ടുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഹൈബ്രിഡ് സൈന്യമായി മാറുക എന്നുള്ളതാണ് ലക്ഷ്യം. സൈനിക ദൗത്യങ്ങള്‍ വളരെ സമ്മര്‍ദ്ദ രഹിതമാക്കി മാറ്റാനും സൈനികരുടെ ജീവന് അപകടത്തിലാകുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
എന്നിരുന്നാലും യുദ്ധമേഖലയ്ക്ക് അനുയോജ്യമായ എഐ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. തീര്‍ത്തും പ്രവചനാതീതമായ സാഹചര്യങ്ങളാണ് സായുധ പോരാട്ടങ്ങളിലുണ്ടാകുക. അത്തരം സാഹചര്യങ്ങളില്‍ കൃത്യമായ നിര്‍ണയം സ്വീകരിക്കാനാകുന്ന എഐ വികസിപ്പിക്കുക എന്ന വെല്ലുവിളി മറികടക്കാനായാലും പ്രധാനപ്പെട്ട ധാര്‍മിക പ്രശ്നം നിലനില്ക്കും. ആളെകൊല്ലുന്ന റോബോട്ടുകളെന്ന ധാര്‍മിക പ്രശ്നത്തിന് എന്ത് മറുപടിയാകും സൈന്യം കണ്ടുവെച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.
നിലവില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം നിരവധി അണ്‍മാന്‍ഡ് സംവിധാനങ്ങളുണ്ട്. ഡ്രോണുകള്‍, ഗ്രൗണ്ട് വെഹിക്കിളുകള്‍ തുടങ്ങിയവ. ആക്രമിക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമൊക്കെയായാണ് ഇവയെ ഉപയോഗിക്കുന്നത്. എഐ റോബോട്ടുകള്‍ വന്നാലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഇപ്പോഴും അവ്യക്തമായതിനാല്‍ യുദ്ധമേഖലകളില്‍ ഇവയെ ഉപയോഗിക്കുന്നതിലും അവ്യക്തതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.