ബ്യൂണസ് ഐറിസ്: പേശിക്ക് പരിക്കേറ്റതിനാല്‍ മെസ്സി അടുത്ത് നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്. യുറഗ്വായ്, ബ്രസീല്‍ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയ്ക്ക് പോരാട്ടമുള്ളത്.
മുഖ്യ പരിശീലകന് ലയണല്‍ സ്കലോണി പ്രഖ്യാപിച്ച ഇരുപത്തഞ്ചംഗ സ്ക്വാഡില്‍ മെസ്സിയെ ഉള്‍പ്പെടുത്തിയിട്ടില്ല.മേജര്‍ ലീഗ് സോക്കറില്‍ ഞായറാഴ്ച അറ്റ്ലാന്റ യുണൈറ്റഡിനെതിരേ മെസ്സിയുടെ ഇന്റര്‍മിയാമി 2-1ന് ജയിച്ചിരുന്നു.
മത്സരത്തിനിടെ മെസ്സിയുടെ തുടയ്ക്ക് വേദനയനുഭവപ്പെട്ടതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മെസ്സിയുടെ അസാന്നിധ്യം എന്തുകൊണ്ടാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
25 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള അര്‍ജന്റീന വെള്ളിയാഴ്ച യുറഗ്വായിയെ ആണ് ആദ്യം നേരിടുക. രണ്ടാം സ്ഥാനത്താണ് യുറഗ്വായ്.
അഞ്ചാമതുള്ള ബ്രസീലുമായുള്ള ആവേശകരമായ പോരാട്ടം ബുധനാഴ്ച ബ്യൂണസ് ഐറിസില്‍ നടക്കും. പൗളോ ഡിബാല, ഗോണ്‍സ്വാലോ മോണ്ടിയല്, ജിയോവനി ലൊ സെല്‍സോ എന്നിവരും ടീമിലില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.