പട്ന: ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലു മണിക്കൂറോളം ചോദ്യം ചെയ്തു. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണു ലാലു ചോദ്യം ചെയ്യലിനു ഹാജരായത്.ആർജെഡി പ്രവർത്തകർ ഇ.ഡി ഓഫിസ് വളഞ്ഞു ലാലുവിനായി മുദ്രാവാക്യങ്ങൾ മുഴക്കി.
കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇ.ഡി ഇതേ കേസിൽ ചോദ്യം ചെയ്തിരുന്നു.
ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണു കേസ്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി.
ഡൽഹി ഉതിരഞ്ഞെടുപ്പിനു ശേഷം അന്വേഷണ ഏജൻസികൾ ബിഹാറിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു താൻ പ്രവചിച്ചിരുന്നതായി തേജസ്വി ഓർമിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.