പത്തനംതിട്ട: കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയില്‍. പത്തനംതിട്ട കുമ്പഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നസീബ് എസ്. ആണ് 300 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഒരുവര്‍ഷം മുമ്പും ഇയാള്‍ക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ലഹരിക്കെതിരായി എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി ക്ലീന്‍ സ്ലിറ്റ് എന്ന പേരില്‍ പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്. ഇതില്‍ മുമ്പ് ലഹരിക്കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെ പ്രത്യേകം നിരീക്ഷിച്ചവരുന്നുണ്ട്. അവരുടെ വീടുകളിലടക്കം പരിശോധന നടത്തുന്നുണ്ട്.
ഇതിന്റ ഭാഗമായി കുമ്പഴ നസീബ് സുലൈമാന്‍ എന്ന നസീബ് എസ്. താമസിക്കുന്ന വീട്ടില്‍ എക്സൈസ് പരിശോധന നടത്തിയത്. ഇയാളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 300 ഗ്രാം കഞ്ചാവ് പിടികൂടിയത്.
ഒരുവര്‍ഷം മുമ്പ് ഇയാള്‍ പത്തനംതിട്ട നഗരത്തിന് സമീപം താമസിച്ചിരുന്ന വീട്ടില്‍നിന്ന് കഞ്ചാവ് പിടിച്ചിരുന്നു.
അന്ന് സ്ഥലത്തുനിന്ന് മുങ്ങിയ നസീബിനെ ആഴ്ചകള്‍ക്കുശേഷമാണ് പിടികൂടാന്‍ സാധിച്ചത്.
കേസില്‍ ജാമ്യംനേടി പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും പിടിയിലാവുന്നത്. അതേസമയം, നസീബിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്നും ഇപ്പോള്‍ അയാള്‍ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.