ആത്മഹത്യക്കുറിപ്പെഴുതി കമ്പനി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് യുവാവ് ജീവനൊടുക്കി;

മുംബൈ:  ഭാര്യയ്ക്കും ഭാര്യയുടെ അമ്മായിക്കും എതിരെ ആത്മഹത്യക്കുറിപ്പെഴുതി കമ്പനി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് യുവാവ് ജീവനൊടുക്കി. യുപിയിലെ കാൻപുർ സ്വദേശിയായ നിശാന്ത് ത്രിപാഠി (41) ആണ് കഴിഞ്ഞ ദിവസം മുംബൈ വിലെ പാർലെയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ജീവനൊടുക്കിയത്.ത്രിപാഠിയുടെ അമ്മയും സാമൂഹിക പ്രവർത്തകയുമായ നീലം ചതുർവേദി നൽകിയ പരാതിയിൽ മരുമകൾ അപൂർവ പരീഖിനും ബന്ധു പ്രാർഥന മിശ്രയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ത്രിപാഠിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് 3 ദിവസം മുൻപ് ഹോട്ടലിൽ മുറിയെടുത്ത ഇയാൾ ‘ശല്യപ്പെടുത്തരുത്’ എന്ന ബോർഡ് വാതിലിൽ തൂക്കി റൂമിനുള്ളിൽ തന്നെയിരിക്കുകയായിരുന്നു.വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ ഹോട്ടൽ തൊഴിലാളി മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ് തകർച്ചയും കുടുംബ പ്രശ്നങ്ങളും ഇയാളെ അലട്ടിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !