തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ഭക്തജനങ്ങളെ പൊങ്കാലയ്ക്കായി എത്തിക്കുന്നതിന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലയിൽ നിന്നുമായി ഏകദേശം 95 ബസ് ഉപയോഗിച്ച് 95 ട്രിപ്പുകൾ വഴി 4396 ഭക്തജനങ്ങളെ പൊങ്കാലയ്ക്ക് എത്തിക്കുകയും, പൊങ്കാലയ്ക്ക് ആവശ്യമായ കലം, പൂജാ സാമഗ്രികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നവർക്ക് കുറഞ്ഞ തുകയ്ക്ക് നൽകുകയും ചെയ്യുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്.പൊങ്കാല അർപ്പിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ഇഷ്ടിക മറ്റു സാധന സാമഗ്രികൾ എന്നിവ ലഭ്യമാക്കുന്നതിനും ഭക്തജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ഭക്ഷണം വിശ്രമം വൈദ്യസഹായം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ചാർട്ടേഡ് സർവീസുകൾ നടത്തുന്ന ബസ്സുകൾ പാർക്ക് ചെയ്യുന്നതിന് വികാസ് ഭവൻ യൂണിറ്റിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഗ്രൗണ്ടുകളും ക്രമീകരിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ജീവനക്കാർ, ജനപ്രതിനിധികൾ, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.