കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഗുരുതര സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് 3 ഇടങ്ങളിൽ. കൊട്ടാരക്കര, കോന്നി, മൂന്നാർ എന്നിവടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 തീവ്രതയിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്.

ഇവിടങ്ങളിലടക്കം 7 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയതായി കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ 9 തീവ്രതയിലും തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ 8 തീവ്രതയിലും ആണ് അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്.
അൾട്രാവയലറ്റ് സൂചിക 11ന് മുകളിൽ രേഖപ്പെടുത്തിയാൽ ഏറ്റവും ഗുരുതര സാഹചര്യമാണെന്നു ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കയിയ വാർത്താകുറിപ്പിൽ അറിയിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും

പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും നിർദേശമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !