ചെന്നൈ: സുപ്രീംകോടതി മുൻ ജഡ്ജി വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.1989 മുതൽ 1994 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. രാജ്യത്ത് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. 1987ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുർവിനിയോഗം ചെയ്തെന്ന ആരോപണത്തിന്മേലാണ് 1993ൽ ഇംപീച്ച്മെന്റ് നടപടി നേരിട്ടത്.
രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ ലോക്സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല. 1953 ജൂലൈ 13 ന് അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം, ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ സിവിൽ, ക്രിമിനൽ കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്.
1962ൽ അഡീഷനൽ ഗവൺമെന്റ് പ്ലീഡറായും 1969ൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 1971ലാണ് രാമസ്വാമി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1987ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 1989ൽ സുപ്രീം കോടതി ജഡ്ജിയായി.
1929 ഫെബ്രുവരി 15 നായിരുന്നു ജനനം. വിരുദുനഗർ ശ്രീവില്ലിപുത്തൂരിലെ ഹിന്ദു ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് ലോ കോളജിൽ നിന്ന് നിയമത്തിൽ ബിരുദവും മധുരയിലെ അമേരിക്കൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
സുപ്രീംകോടതി മുൻ ജഡ്ജി വി. രാമസ്വാമി അന്തരിച്ചു
0
ഞായറാഴ്ച, മാർച്ച് 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.