പാലക്കാട്: സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പരാതി. പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആലത്തൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നീതി സ്റ്റോര്‍ നടത്തിപ്പില്‍ ക്രമക്കേട് നടത്തിയാണ് ഇവര്‍ ബാങ്കിന് നഷ്ടമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2021 ഡിസംബര്‍ മുതല്‍ 2024 മെയ് വരേയാണ് ക്രമക്കേട് നടത്തിയതെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ഐറില്‍ പറയുന്നു.
കണക്കുകളില്‍ മന:പൂര്‍വം കൃത്രിമത്വവും തിരിമറിയും നടത്തിയതായും എഫ്.ഐ.ആറിലുണ്ട്.എന്നാല്‍, ബാങ്കിന് 21 ലക്ഷം രൂപയുടെ നഷ്ടം മാത്രമാണുണ്ടായതെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്.
ബാങ്കിനുണ്ടായ നഷ്ടം ഒന്നാം പ്രതി സത്യവാനില്നിന്ന് ഈടാക്കുമെന്നും സത്യവാന്റെ സ്വത്ത് കണ്ടുകെട്ടാന്‍ നിമയനടപടി തുടങ്ങുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു. 2021-ല്‍ തന്നെ സത്യവാനെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.