ന്യൂഡൽഹി: ഡൽഹിയിൽനിന്നു ഡെറാഡൂണിലേക്കുള്ള യാത്രാസമയം നിലവിലുള്ള 6 മണിക്കൂറിൽനിന്ന് 3 മണിക്കൂറായി കുറയ്ക്കുന്ന ഡൽഹി- ഡെറാഡൂൺ എക്സ്പ്രസ് പാത അവസാനഘട്ടത്തിൽ.
ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ ആദ്യ 18 കിലോമീറ്റർ ടോൾ ഫ്രീ ആയിരിക്കും. 12,000- 13,000 കോടി വരെയാണ് ആറുവരി പാതയ്ക്ക് ചെലവായത്.
എക്സ്പ്രസ് വേ റൂട്ട്
അക്ഷർധാമിൽ ഡൽഹി- മുംബൈ എക്സ്പ്രസ് വേയിൽനിന്ന് ആരംഭിച്ച് എൻഎച്ച് 72ലൂടെ ഡെറാഡൂൺ വരെ നീളുന്ന പാതയാണിത്. ഉത്തർപ്രദേശിലെ ഗാസിയാബാദ്, ബാഗ്പത്, ഷാംലി, സഹരൻപുർ, ഹരിദ്വാർ എന്നീ സ്ഥലങ്ങൾ വഴിയാണ് പാത കടന്നുപോകുന്നത്.
ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള വാഹനങ്ങൾക്കായി 6 എൻട്രി പോയിന്റുകളുണ്ടാകും. അക്ഷർധാമിൽ തുടങ്ങി ഗീതാ കോളനി, ഷംഷൻ ഘട്ട്, വിജയ് വിഹാർ, സോണിയ വിഹാർ, മണ്ടോള എന്നിവയാണ് മറ്റ് എൻട്രി പോയിന്റുകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.