ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായി ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരന്മാരായ 10 നിർമാണ തൊഴിലാളികളെ ഇസ്രയേൽ മോചിപ്പിച്ചു. തിരികെ ടെൽ അവീവിൽ എത്തിച്ച ഇവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഒരു മാസത്തിലേറെയായി തടവിലായിരുന്ന ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ഇസ്രയേലിൽ എത്തിയത്.
ജോലി വാഗ്ദാനം ചെയ്താണ് വെസ്റ്റ് ബാങ്കിൽ എത്തിച്ചു. തൊഴിലാളികളുടെ പാസ്പോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഇസ്രയേൽ സൈന്യം തിരിച്ചറിഞ്ഞതായും പിന്നീട് പാസ്പോർട്ട് തിരികെ നൽകിയതായും റിപ്പോർട്ടുണ്ട്.2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിനു ശേഷം പലസ്തീനിൽ നിന്നുള്ള നിർമാണ തൊഴിലാളിക്കൾക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിനു വിലക്കുണ്ട്.
തുടർന്നു പതിനാറായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ ഇസ്രയേലിൽ എത്തിയെന്നാണു കണക്ക്. ഇങ്ങനെ ഇസ്രയേലിലെത്തിയ ഇന്ത്യക്കാരിൽ ചിലരെയാണ് ബലമായി വെസ്റ്റ് ബാങ്കിൽ പിടിച്ചുവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.