ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് ഭൂമി കൈപ്പറ്റി; ലാലുപ്രസാദ് യാദവിനും കുടുംബത്തിനും ഇഡി സമൻസ് അയച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർ.ജെ.ഡി. നേതാവായ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവരെ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു.

ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവ് ഹാജരാകേണ്ടത്. റാബ്റി ദേവി, തേജ് പ്രതാപ് യാദവ് എന്നിവർ ഇന്ന് ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ.

2004-നും 2009-നുമിടയിൽ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കേ റെയിൽവേയിൽ ജോലി നൽകാമെന്നുപറഞ്ഞ് തന്റെ കുടുംബത്തിന്റെ പേരിലേക്ക് ഭൂമി എഴുതിവാങ്ങിയെന്നാണ് ആരോപണം.

2023 ൽ കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവിന്റെ ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതിയിലടക്കം 24 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തിയിരുന്നു.

യു.എസ്. ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളും 53 ലക്ഷം രൂപയും അരക്കിലോ സ്വർണക്കട്ടിയും ഒന്നരക്കിലോ സ്വർണാഭരണങ്ങളും ലാലുപ്രസാദ് യാദവ് കുടുംബത്തിൽനിന്ന് പിടിച്ചെടുത്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !