മദ്യത്തിനും മയക്കുമരുന്നിനും എതിരെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്നേഹ ജ്വാലയും രാത്രി നടത്തവും സംഘടിപ്പിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത്

മദ്യത്തിനും മയക്കുമരുന്നിനും എതിരെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്നേഹ ജ്വാലയും രാത്രി നടത്തവും സംഘടിപ്പിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്ത്

എടപ്പാൾ:മദ്യത്തിനും മയക്കുമരുന്നിനും എതിരെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്നേഹ ജ്വാലയും രാത്രി നടത്തവും സംഘടിപ്പിച്ചു.

മഹാവിപത്തിനെ പ്രതിരോധിക്കാൻ തങ്ങളാൽ കഴിയുന്ന പോരാട്ടങ്ങളിൽ അണിനിരക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, അംഗനവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, പങ്കെടുത്തു.
എടപ്പാൾ ജംഗ്ഷനിൽ സ്നേഹ ജ്വാല തെളിയിച്ച ശേഷം സംസ്ഥാന ഹൈവേയിലൂടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .രാജേഷ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ പാറക്കൽ, എൻ .ഷീജ, കെ .അനിത, ഇ .എസ് സുകുമാരൻ,
ഐ .സി. ഡി. എസ് സൂപ്പർവൈസർ കെ .നീന, ആരോഗ്യപ്രവർത്തകരായ സതീഷ് അയ്യാപ്പിൽ,  കെ. മണിലാൽ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network