ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് അൺറിസർവ്ഡ് സ്പെഷൽ ട്രെയിൻ; 31 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു 13ന് പുലർച്ചെ 1.30ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് രാത്രി 7.40ന് എറണാകുളത്ത് എത്തും. പൂർണമായും അൺറിസർവ്ഡ് സ്പെഷൽ ട്രെയിനാണ്.

തീർഥാടകരുടെ സൗകര്യത്തിനായി 31 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചു. കന്യാകുമാരിയിൽ‍നിന്ന് രാവിലെ 10.10നുള്ള ബെംഗളൂരു ഐലൻഡ് എക്‌സ്പ്രസ് (16525) ഒരു മണിക്കൂര്‍ വൈകി 11.10നാകും പുറപ്പെടുക. ഉച്ചയ്ക്കു‍ 1.25ന് തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചുവേളി) നിന്നുള്ള നാഗര്‍കോവില്‍ പാസഞ്ചര്‍ (56310) 35 മിനിറ്റ് വൈകി രണ്ടിനായിരിക്കും പുറപ്പെടുക.

ട്രെയിൻ, നിർത്തുന്ന സ്റ്റേഷനുകൾ കന്യാകുമാരി -പുനലൂര്‍ പാസഞ്ചര്‍ (56706): ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ഇടവ, മയ്യനാട് 

തിരുവനന്തപുരം-ചെന്നൈ മെയിൽ (12624): കഴക്കൂട്ടം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 

തിരുവനന്തപുരം- ചെന്നൈ‍ സൂപ്പര്‍ (12696): കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ 

കന്യാകുമാരി‍-മംഗളൂരു പരശുറാം (16650): ബാലരാമപുരം, തിരുവനന്തപുരം സൗത്ത് (നേമം) 

മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് (16348): കടയ്ക്കാവൂര്‍ 

മധുര-പുനലൂര്‍ എക്‌സ്പ്രസ് (16729): പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് (നേമം) 

കൊല്ലം -ചെന്നൈ എഗ്മൂര്‍ അനന്തപുരി (20636): തിരുവനന്തപുരം സൗത്ത് (നേമം), ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി 

ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി(16345): തുറവൂര്‍, മാരാരിക്കുളം, പരവൂര്‍, കടയ്ക്കാവൂര്‍ 

സെക്കന്ദരാബാദ്- തിരുവനന്തപുരം ശബരി(17230): ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂര്‍, പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 

മംഗളൂരു-കന്യാകുമാരി പരശുറാം(16649): മയ്യനാട്, കടയ്ക്കാവൂര്‍ 

ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് (16301): മുരുക്കുംപുഴ 

മംഗളൂരു -തിരുവനന്തപുരം ഏറനാട് (16605): മാരാരിക്കുളം 

നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ്: നാഗര്‍കോവില്‍ ടൗൺ,‍ വീരനല്ലൂര്‍, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം

കന്യാകുമാരി- പുനലൂര്‍ പാസഞ്ചർ (56706): നാഗര്‍കോവില്‍ ടൗണ്‍, വീരനല്ലൂര്‍, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള 

ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (16128): തുറവൂര്‍, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട് 

മധുര- തിരുവനന്തപുരം അമൃത (16344): പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ, പേട്ട 

മംഗളൂരു -തിരുവനന്തപുരം ഏറനാട് (16603): തുറവൂര്‍, മാരാരിക്കുളം, പേട്ട 

ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം സൂപ്പര്‍ (12695): പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, പേട്ട 

തിരുവനന്തപുരം -മംഗളൂരു മലബാര്‍ എക്‌സ്പ്രസ് (16629): മയ്യനാട് 

മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (16630): മയ്യനാട് 

മൈസൂരു-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ( 16315): തുറവൂര്‍, മാരാരിക്കുളം 

ഷാലിമാര്‍ -തിരുവനന്തപുരം എക്‌സ്പ്രസ് (22641): മാരാരിക്കുളം, തുറവൂര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !