മലപ്പുറം: വീർ സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ.
‘സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടത്’ എന്നായിരുന്നു എസ്എഫ്ഐ ബാനറിലുണ്ടായിരുന്നത്. സർവകശാലയിലേക്ക് കയറിയപ്പോൾ തന്നെ പോസ്റ്റർ കണ്ടു. ഇതോടെയാണ് ഗവർണർ പ്രതികരിച്ചത്.
രാജ്യത്തിനായി ത്യാഗങ്ങൾ ചെയ്ത വ്യക്തിയാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എന്നും പ്രവർത്തിച്ചത്. വീടും വീട്ടുകാരെയും കുടുംബത്തെയും കുറിച്ച് ഓർക്കാറില്ലായിരുന്നു.സമൂഹത്തെ കുറിച്ചാണ് സവർക്കർ എപ്പോഴും ചിന്തിച്ചിരുന്നത്. ഇങ്ങനെയുള്ള ബാനറുകൾ ക്യാംപസിൽ സ്ഥാപിക്കുന്നത് ശ്രദ്ധിക്കണമെന്നും ഗവര്‍ണർ വൈസ് ചാൻസിലറോട് നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.