കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ന് മാർച്ച്14 വെള്ളി രാവിലെ 9.30 ന് ആരംഭിക്കും.
കോട്ടയം സിഎംഎസ് കോളേജിൽ വച്ചാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ നടക്കുക.
ഫിലിം ഫെസ്റ്റിവൽ പ്രശസ്ത സംവിധായകൻ ബ്ലസ്സി ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ് ദേശീയ അദ്ധ്യക്ഷൻ ജെ നന്ദകുമാർ 'സിനിമയിലെ നവീനതയും സ്വത്വവും' എന്ന വിഷയത്തിൽ സംസാരിക്കും.
ഫെസ്റ്റിവൽ ഡയറക്ടറായ സിനിമാ സംവിധായകൻ വിജയകൃഷ്ണൻ പങ്കെടുക്കും. ഏറ്റുമാനൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
തുടർന്ന് നടക്കുന്ന ഫിലിം പ്രദർശനത്തിൽ മൽസരത്തിൽ സെലക്ട് ചെയ്യപ്പെട്ട ഷോർട്ട് ഫിലമുകളുടെ പ്രദർശനം നടക്കും.
രാവിലെ പതിനൊന്ന് മണി മുതൽ സ്കൈവേഡ് (ഹിന്ദി), മീനുകൾ, മൊളഞ്ഞി, ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ആ ദിവസത്തിൻ്റെ ഓർമ്മയ്ക്ക്, ബർസ, കോഡ് ലവ്, സുഗന്ധി, ജലേബി (ഹിന്ദി) എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.വൈകിട്ട് ' ഡയലോഗ് വിത് മാസ്റ്റർ ' എന്ന സംവാദപരിപാടിയിൽ ഡയറക്ടറും തിരക്കഥാകൃത്തുമായ സജിൻ ബാബു സഹൃദയരുമായി സംവദിക്കും.മൂന്ന് ദിവസങ്ങളിലായി കേന്ദ്ര മന്ത്രിമാരുൾപ്പെടെ വിവിധ പ്രമുഖർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.