കാട്ടാക്കട: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാം അച്ഛന് 81 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വട്ടപ്പാറ, പന്നിയോട് അഭിലാഷ് ചന്ദ്ര ഹൗസിൽ അനിൽകുമാർ (35) നാണ് കാട്ടാക്കട കോടതി ശിക്ഷി വിധിച്ചത്.
ശിക്ഷിച്ച തുക അതിജീവിതയ്ക്ക് നൽകണമെന്നും ഇല്ലാത്തപക്ഷം എട്ടുമാസം അധിക തടവുകൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2023 ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം ശനിയാഴ്ച ദിവസം കൂടിയായ അന്നേദിവസം വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു അതിജീവിതയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. ഭീഷണിപ്പെടുത്തി പ്രതി പീഡനം തുടർന്നിരുന്നു.വയറുവേദന തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു കുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് വിവരം വീട്ടുകാർ പോലും അറിഞ്ഞത്. നെടുമങ്ങാട് പോലീസ് കേസെടുക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രമോദ് കോടതിയിൽ ഹാജരായി. കേസിൽ 29 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകൾ ഹാജരാക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.