സമാജ്‌വാദി പാർട്ടി എംപിമാർ പാർലമെന്റിലേക്കു പോസ്റ്ററുകളുമായി എത്തി; ലോക്സഭ നിർത്തിവച്ച് സ്പീക്കർ

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എംപിമാർ പാർലമെന്റിലേക്കു പോസ്റ്ററുകളുമായി എത്തിയതോടെ ലോക്സഭ നിർത്തിവച്ച് സ്പീക്കർ. ഉച്ചയ്ക്ക് 12 മണിവരെയാണു സ്പീക്കർ ഓം ബിർല സഭ നിർത്തിവച്ചത്. പിന്നീട് പുനഃരാരംഭിച്ചു. ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങൾ പെരുകുന്നത് ചൂണ്ടിക്കാട്ടിയാണ് എംപിമാർ പോസ്റ്ററുകളുമായെത്തിയത്.

എംപിമാർ പോസ്റ്ററുകൾ ഉയർത്തുന്നത് സഭയുടെ ചട്ടങ്ങൾക്ക് എതിരാണെന്നും അന്തസിനെ ഹനിക്കുന്നതാണെന്നും സ്പീക്കർ പറഞ്ഞു. സഭയിൽ പോസ്റ്ററുകൾ ഉയർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു.

‘‘സഭയിലേക്ക് പോസ്റ്റുകൾ കൊണ്ടുവരുന്നതിൽ ലോക്സഭ വിലക്കേർപ്പെടുത്തിയിരുന്നു. അതു മറികടന്നു പോസ്റ്ററുകളുമായെത്തിയാൽ എംപിമാർക്കെതിരെ നടപടി സ്വീകരിക്കും’’– സ്പീക്കർ ഓം ബിർല പറഞ്ഞു.

പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിനോട് പോസ്റ്റർ വിഷയത്തിൽ പ്രമേയം അവതരിപ്പിക്കാനും സ്പീക്കർ‍ നിർദേശം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !