പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും; പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യ സന്ദർശിച്ച വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്കു പോകുന്നത്.

ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ആണ് മോദിയുടെ സന്ദർശന കാര്യം അറിയിച്ചത്.‘‘അയൽ രാജ്യമായ ഇന്ത്യയുമായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നുണ്ട്.

ഞങ്ങളുടെ ആദ്യ നയതന്ത്ര സന്ദർശനം ഇന്ത്യയിലേക്കായിരുന്നു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും നിരവധി കരാറുകളെ കുറിച്ചും ധാരണയുണ്ടാക്കി


ഏപ്രിൽ ആദ്യം നരേന്ദ്ര മോദി ശ്രീലങ്കയിലെത്തും. സാംപൂർ സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനത്തിനു പുറമേ നിരവധി പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും’’ – ഹെരാത്ത് പറഞ്ഞു. 

2023ലാണ് സിലോൺ ഇലക്ട്രിസിറ്റി ബോർഡും ഇന്ത്യയുടെ എൻ‌ടി‌പി‌സിയും ചേർന്നു സാംപൂരിൽ 135 മെഗാവാട്ട് സൗരോർജ നിലയം സ്ഥാപിക്കാൻ തീരുമാനിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !