എടപ്പാൾ:പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾക്ക് രാഷ്ട്രീയത്തിനപ്പുറം സൗമ്യതയുടെ മുഖമാണെന്ന് കഥാകൃത്ത് പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി യൂത്ത് ലീഗ് തലമുണ്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകോപനമുണ്ടാക്കുന്ന ഒരു വാക്കുപോലും പറയാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ അറിയുന്നവരാണ് പാണക്കാട് കുടുംബമെന്നും.മുഹമ്മദലി ശിഹാബ് തങ്ങളും,ഹൈദറലി തങ്ങളുമെല്ലാം സമൂഹത്തെ നന്മയിലൂടെ നയിക്കാൻ ശ്രമിച്ചവരാണെന്നും അദ്ദേഹം കൂട്ടിചേർത്തു.വി.കെ.എ മജീദ് അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി മുഖ്യാതിഥിയായി.റഫീക്ക് പിലാക്കൽ,ഷറഫുദ്ദീൻ കെ.വി,ഹാരിസ്.ടി,ഷാമിൽ കെ,ഷാനിഫ് .പി,കെ.വി ബാവ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ,ഫർഹാൻ .കെ ,കുട്ടി എടപ്പാൾ ,അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.മുസ്ലിം ലീഗ് നേതാവ് പി.വി മുഹമ്മദ് സാഹിബ് പതാക ഉയർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.