കൊല്‍ക്കത്ത: ഐപിഎല്‍ 2025 സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ സീനിയര്‍ താരം അജിങ്ക്യ രഹാനെ നയിക്കും. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഉപനായകന്‍. തിങ്കളാഴ്ച നൈറ്റ് റൈഡേഴ്സ് തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു രഹാനെ. ഇറാനി കപ്പിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും മുംബൈയെ നയിച്ച രഹാനെ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ ഒന്നാമനായിരുന്നു രഹാനെ.
ഒമ്പത് കളികളില്‍നിന്നായി അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 469 റണ്‍സ് അടിച്ചിരുന്നു രഹാനെ. 98 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍.നേരത്തേ രാജസ്ഥാന് റോയല്‍സിനെയും രഹാനെ നയിച്ചിട്ടുണ്ട്. 2018, 2019 വര്‍ഷങ്ങളില്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു.
അതേസമയം, മെഗാ താരലേലത്തില്‍ 23.75 കോടിയെന്ന റെക്കോഡ് തുകയ്ക്കാണ് കൊല്‍ക്കത്ത വെങ്കടേഷ് അയ്യരെ ടീമിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരമായിരുന്നു വെങ്കടേഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.