തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ..രാജന് നിയമസഭയില്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചടങ്ങില്‍ പങ്കെടുക്കും. വയനാടിനായി രാഷ്ട്രീയമില്ലാതെ ഒന്നിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വയനാട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സഭയില്‍ രൂക്ഷമായി വിമര്‍ശിച്ചു.
വയനാടിനോട് കേന്ദ്രം കാട്ടിയതു ക്രൂരമായ അവഗണനയാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഔദാര്യമായി വായ്പ തന്നത് തെറ്റാണെന്നും ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും സതീശന് പറഞ്ഞു. ദുരന്തബാധിതര്‍ക്കു ജീവനോപാധികളും പൊതുകൃഷിസ്ഥലവും ഒരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ദുരന്തബാധിതര്‍ക്കുള്ള പ്രതിദിന അലവന്‍സ് 300 രൂപ 3 മാസം കഴിഞ്ഞ് നിര്‍ത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമപരമായി 3 മാസമാണ് നല്കുന്നതെന്നു മന്ത്രി രാജന് മറുപടി നല്കി. എന്നാല്‍ മന്ത്രിസഭയ്ക്ക് പ്രത്യേക തീരുമാനമെടുക്കാമായിരുന്നുവെന്നു സതീശന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.