ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ കുട്ടികള്‍ക്ക് പ്രവേശനത്തിനായി സര്‍ക്കാര്‍ സ്കൂളുകളെ സമീപിക്കാമെന്നും നിഷേധിക്കപ്പെട്ടാല്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി.
യുഎന്‍എച്ച്സിആര്‍( യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീണര്‍ ഫോര്‍ റെഫ്യൂജീസ്) കാര്‍ഡുള്ള റോഹിങ്ക്യന്‍ കുട്ടികള്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നല്കാന് ഡല്‍ഹി സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 500 വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് വഴിയൊരുക്കുന്ന കോടതി ഉത്തരവ് പ്രസക്തമാണെന്ന് റോഹിങ്ക്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് പ്രതികരിച്ചു. 2018 മുതല്‍ ഈ ആവശ്യത്തിനായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ കാര്‍ഡുകളുടെ അഭാവം മൂലം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് പൊതു വിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഷഹീന് ബാഗ്, കാളിന്ദി കുഞ്ച്, ഖജുരി ഖാസ് എന്നിവിടങ്ങളിലാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ആരോഗ്യ സേവനങ്ങള്‍, അന്ത്യോദയ അന്ന യോജന പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും റോഹിങ്ക്യന്‍ കുടുംബങ്ങള്‍ക്ക് അവരുടെ പൗരത്വം പരിഗണിക്കാതെ തന്നെ മറ്റ് പൗരന്മാര്ക്ക് ലഭ്യമാകുന്നതുപോലെ നല്‍കണമെന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം.റോഹിങ്ക്യന്‍ കുട്ടികള്‍ക്ക് പഠിക്കാൻ പൊതുവിദ്യാലയങ്ങളെ സമീപിക്കാം, നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കൂ സുപ്രീംകോടതി,
0
ശനിയാഴ്ച, മാർച്ച് 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.