മൂക്കുതല: പ്രശസ്ത വാദ്യകലാകാരൻ മൂക്കുതല മാരാത്ത് അനിയൻ മാരാർ (അനന്തനാരായണൻ - 58) ഓർമ്മയായി.
നിരവധി ക്ഷേത്രങ്ങളിൽ താളത്തിൻ്റെ വിസ്മയം തീർത്ത കലാകാരനായിരുന്നു അദ്ദേഹം. മൂക്കുതല ശ്രീ കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം, മൂക്കുതല മേലേക്കാവ് ഭഗവതീ ക്ഷേത്രം,പൊന്നാനി ശ്രീ കണ്ട കുറുമ്പകാവ്, നന്നംമുക്ക് മണലിയാർക്കാവ് ക്ഷേത്രം, ചെറുവായ്ക്കര ശിവക്ഷേത്രം, പെരുമുടിശ്ശേരി വേട്ടേക്കരൻ ക്ഷേത്രം, തോന്നി കുറുമ്പ കാവ് ഭഗവതി ക്ഷേത്രം തുടങ്ങി നൂറിലധികം ക്ഷേത്രങ്ങളിൽ അടിയന്തിര ചടങ്ങുകൾക്ക് അദ്ദേഹം നിറസാന്നിധ്യം ആയിരുന്നു.
അനിയൻ മാരാരുടെ വിയോഗം നാടിന് തീരാനഷ്ടമാണ്. താളത്തിൻ്റെ അകമ്പടിയോടെ അദ്ദേഹം തീർത്ത ആത്മീയ അനുഭൂതികൾ ഇന്നും വിശ്വാസികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
അദ്ദേഹത്തിന് വൈഷ്ണവി, അപ്പുമാരാർ (വിഷ്ണു നാരായണൻ) എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മരുമകൻ: സുജിത്ത് (ഖത്തർ).അദ്ദേഹത്തിൻ്റെ ഭൗതികശരീരം നാളെ (28-03-2025) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.