ഏപ്രിലിലും സർചാർജ് തുടരുമെന്ന് കെഎസ്ഇബി,

തിരുവനന്തപുരം; വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും ഉപഭോക്താക്കളില്‍നിന്ന് കെഎസ്ഇബി ഈടാക്കും.

പ്രതിമാസ ബില്ലിങ് ഉള്ളവരില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽനിന്നും യൂണിറ്റിന് 7 പൈസ് വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണു കെഎസ്ഇബി അറിയിക്കുന്നത്.

ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധികബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സര്‍ചാര്‍ജ്. നേരത്തേ 10 പൈസ ആയിരുന്ന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു.

പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !