കേരളത്തിൽ എത്തിയിട്ട് 40 വർഷം,താമസം പാലായിൽ,വിൽക്കുന്നത് വയാഗ്ര ചേർത്ത മുറുക്കാൻ,ഒടുവിൽ പിടിയിൽ...!

പാലാ ;വയാഗ്ര ഗുളികകൾ ചേർത്ത മുറുക്കാൻ വിൽപ്പന നടത്തിയ ബിഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്.

തൊടുപുഴ കരിമണ്ണൂർ ബീവറേജിന് സമീപം മുറുക്കാൻ കടയിൽ പോലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി.

കരിമണ്ണൂർ ബീവറേജിന് സമീപം വയാഗ്ര ഗുളികൾ പൊടിച്ച് ചേർത്താണ് മുറുക്കാൻ വിൽക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മുറുക്കാന് പുറമേ നിരവധി നിരോധിത ലഹരി വസ്തുക്കളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

ബിഹാറിലെ പട്നയിൽ നിന്നും 40 വർഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികൾ ചെയ്തിരുന്ന ഇയാൾ കോട്ടയം പാലാ കരൂരിലാണ് താമസിക്കുന്നത്. കരിമണ്ണൂർ എസ്എച്ച്ഒ വി.സി വിഷ്ണു കുമാർ, എസ്ഐ ബിജു ജേക്കബ്, എസ്സിപിഒമാരായ അനോഷ്, നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !