കുറവിലങ്ങാട് ; ലഹരിയുടെ ഉന്മാദത്തിൽ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചെന്നു പരാതി.
കടപ്ലാമറ്റം ഇലയ്ക്കാട് കല്ലോലിൽ ജോൺസനെ (44) കിണറ്റിൽ തള്ളിയിട്ട കേസിൽ ഇലയ്ക്കാട് പര്യാത്ത് നിതിന് (31) എതിരെ മരങ്ങാട്ടുപിള്ളി പൊലീസ് വധശ്രമത്തിനു കേസെടുത്തു.ശനിയാഴ്ച രാത്രി 7ന് ഇലയ്ക്കാട് ബാങ്ക് ജംക്‌ഷനു സമീപമാണു സംഭവം. കിണറ്റിൽ വീണ ജോൺസൺ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
നിതിനായി തിരച്ചിൽ തുടങ്ങിയെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറായ ജോൺസൺ ജോലികഴിഞ്ഞു വീട്ടിലെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു പോയതായിരുന്നു. പഞ്ചായത്ത് കിണറിനു സമീപമെത്തിയപ്പോഴാണു നിതിനെ കണ്ടത്. സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നതു കണ്ടു ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ നിതിൻ, ജോൺസനെ കിണറ്റിലേക്കു തള്ളിയിടുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാർ കയർ ഉപയോഗിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നു മരങ്ങാട്ടുപിള്ളി പൊലീസും പാലായിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വല ഉപയോഗിച്ചാണു ജോൺസനെ രക്ഷിച്ചത്. ജോൺസന്റെ പരുക്ക് ഗുരുതരമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.