പണത്തിന് അടിയന്തര ആവശ്യം വരുമ്പോളാണ് പലരും വ്യക്തിഗത വായ്പകളെ ആശ്രയിക്കുക. എന്നാല്‍ കണ്ണുംപൂട്ടി വ്യക്തിഗത വായ്പകള്‍ എടുക്കരുത്.
രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ എത്ര പലിശയാണ് ഈടാക്കുന്നതെന്നു അറിഞ്ഞശേഷം അത് താരതമ്യം ചെയ്ത് ഇതാണോ ഗുണം എന്നുനോക്കി മാത്രം വ്യക്തിഗത വായ്പ എടുക്കുക.പലിശ ഉയർന്നാല്‍ അത് ബാധ്യത കൂട്ടും. പ്രതിമാസം വലിയൊരു തുക ഇഎംഐ യായി നല്‍കേണ്ടി വരും. വായ്പ എടുക്കാൻ പ്ലാൻ ഉള്ളവരാണെങ്കില്‍ 2025 മാർച്ചിലെ വ്യക്തിഗത വായ്പ പലിശ നിരക്കുകള്‍ അറിയാം.ബാങ്ക് പലിശ (ശതമാനത്തില്‍) പ്രോസസിംഗ് ഫീ
എച്ച്‌ഡിഎഫ്സി ബാങ്ക് 10.85 മുതല്‍ 24 വരെ 6,500
ഐസിഐസിഐ ബാങ്ക് 10.85 മുതല്‍ 16.65 വരെ 2% + നികുതി
ഫെഡറല്‍ ബാങ്ക് 11.49 മുതല്‍ 14.49
കൊട്ടക് മഹീന്ദ്ര ബാങ്ക് 10.99 മുതല്‍ 16.99 വരെ 5% വരെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12.60 മുതല്‍ 14.60 വരെ
ബാങ്ക് ഓഫ് ബറോഡ 12.15 മുതല്‍ 18.50 വരെ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 11.50 മുതല്‍ 15.20 വരെ
ഈ പട്ടികയില്‍ നിന്നും വായ്പ എടുക്കാൻ പ്ലാനുള്ളവർ മനസിലാക്കേണ്ടത് ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്ക് കൂടുതല്‍ പലിശ നിരയ്ക്കും ക്രെഡിറ്റ് സ്കോർ കൂടുതല്‍ ഉള്ളവർക്ക് ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കുമാണ് ഈടാക്കുക. കൂടാതെ പ്രോസസ്സിംഗ് ചാർജുകളും ഉണ്ട്. ബാങ്കുകള്‍ വിവിധ രീതിയില്‍ പ്രോസസ്സിംഗ് ചാർജുകളും ഈടാക്കും. ഇത് ഒന്നുകില്‍ കൃത്യമായ തുക ആയിരിക്കാം. അല്ലെങ്കില്‍ വായ്പ എടുക്കുന്ന തുകയുടെ ശതമാനമായിരിക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.