കരുണയുടെ കരങ്ങൾ: ജോലി തേടിയെത്തിയ ഒഡിഷ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; കരുതലോടെ വരവേറ്റ് നാട്,

മലപ്പുറം: ജോലി തേടിയെത്തിയ ഒഡീഷ യുവതി വാടക ക്വാര്‍ട്ടേഴ്സില്‍ സുഖ പ്രസവത്തോടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി.

ഷക്കാരി ജുരുളി മാഞ്ചി (22) എന്ന യുവതി കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് മാതോത്ത് റോഡിലെ വാടക വീട്ടില്‍ ഒരാണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്‍മം നല്‍കിയത്.
മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനോടൊപ്പം തുവ്വൂരിലെത്തിയതാണ് യുവതി. തുവ്വൂരില്‍ ഇരുവര്‍ക്കും പറവെട്ടി ഷംസുദ്ദീന്റെ അടക്കാക്കളത്തിലാണ് ജോലി. യുവതി ഗര്‍ഭിണിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരികള്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.

പ്രസവം നടന്ന വിവരം ഷംസുദ്ദീന്‍ അറിയിച്ചതോടെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്‌.എന്‍ ലിജി ജോര്‍ജും ആശാ പ്രവര്‍ത്തക പ്രസന്നയും അതിരാവിലെ വീട്ടിലെത്തി യുവതിക്കും കുട്ടികള്‍ക്കും അടിയന്തര ശുശ്രൂഷ നല്‍കി. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !