ബംഗളുരു: സ്വകാര്യ കമ്പിനി ജീവനക്കാരനെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
ചെന്നൈയിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് ഗാസിപൂർ സ്വദേശിയായ 40കാരൻ അഭിഷേക് സിങാണ് മംഗളുരുവില്‍ വെച്ച് ജീവനൊടുക്കിയത്.20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഈ വീഡിയോയില്‍ അഭിഷേക് സിങ് ഉന്നയിക്കുന്നുണ്ട്.
സുഹൃത്തുക്കളോടൊപ്പം ഒരു എക്സിബിഷനില്‍ പങ്കെടുക്കാനായാണ് അഭിഷേക് സിങ് മംഗളുരുവിലെത്തിയത്. താനുമായി പ്രണയത്തിലായിരുന്ന സിഐഎസ്‌എഫ് ഉദ്യോഗസ്ഥ തന്നെ കബളിപ്പിച്ചെന്നും നേരത്തെ വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്നും വീഡിയോയില്‍ പറയുന്നു. ഇതിന് പുറമെ തന്റെ സ്വർണാഭരണങ്ങള്‍ ഇവർ വാങ്ങിയെടുത്തുവെന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. അഭിഷേകിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. സിഐഎസ്‌എഫില്‍ അസിസ്റ്റന്റ് കമാണ്ടന്റയി ജോലി ചെയ്യുന്ന യുവതി, താൻ വിവാഹിതയാണെന്ന വിവരം മറച്ചുവെച്ച് ബന്ധം സ്ഥാപിച്ചുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മാനസിക പീഡനമേല്‍പ്പിച്ചുവെന്നും വീഡിയോയില്‍ ആരോപിക്കുന്നു. എട്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങള്‍ ഇവർ വാങ്ങി. യുവതിക്ക് മറ്റ് പലരുമായും സമാന തരത്തില്‍ ബന്ധമുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ അഭിഷേക് തന്റെ സഹോദരനെ വിളിച്ച്, യുവതി വിവാഹത്തിന് വിസമ്മതിച്ചുവെന്നും നേരത്തെ വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തിയെന്നും അറിയിക്കുകയായിരുന്നു. യുവതിയെക്കുറിച്ചുള്ള യാഥാർത്ഥ്യം മനസിലാക്കിയ ശേഷം മാനസികമായി തകർന്നുപോയ യുവാവ് പിന്നീട് ജീവനൊടുക്കുകയായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയില്‍ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.