7 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; തൃശ്ശൂരിലെ പതമഴ ആശങ്കപ്പെടേണ്ടെ

തൃശൂര്‍: ശനിയാഴ്ച സംസ്ഥാനത്തെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ  കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നിലവില്‍ ഉണ്ട്.

മാർച്ച് 23 ഞായറാഴ്ച കേരളത്തിലെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.

തൃശ്ശൂരിലെ പതമഴ ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

 വിവിധയിടങ്ങളിൽ ചെറുതും കനത്തതു മായ മഴ പെയ്തിരുന്നു. എന്നാല്‍ മഴയ്ക്ക് പിന്നാലെ പത മഴ കൂടി ഉണ്ടായതോടെ തൃശൂരിൽ  റോഡുകളും പറമ്പുകളും പത  കൊണ്ട് നിറഞ്ഞു, 

അമ്മാടം, കോടന്നൂർ എന്നീ പ്രദേശങ്ങളിലാണ് ഇന്ന് വൈകിട്ടോടെ പതമഴ എന്നറിയപ്പെ‌ടുന്ന ഫോം റെയ്ൻ പെയ്തത്.  വേനല്‍മഴയ്ക്ക് പിന്നാലെ ചെറിയ ചാറ്റൽ മഴക്കൊപ്പം പതയും പെയ്യുകയായിരുന്നു. 

എന്താണ് പത മഴ? 

വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ. പേടിക്കേണ്ട എന്ന് പറയുമ്പോഴും പത മഴയ്ക്ക് വ്യക്തമായ ഉത്തരം ലഭിക്കാറില്ല. അകന്നു നില്‍ക്കുകയാണ് അഭികാമ്യം. 

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് പത മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ . അല്ലെങ്കില്‍ പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !