നാട്ടില്‍ നിര്യാതയായ പ്രവാസി മലയാളി, അങ്കമാലി സ്വദേശിനി സുരഭി പി ജോണ്‍ (44) ന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടന്നു.
ഒരു വര്‍ഷമായി കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയുകയായിരുന്നു. ചികിത്സയ്ക്കായി യുകെയില്‍ നിന്നും നാട്ടില്‍ എത്തിയത് ഒരു മാസം മുന്‍പ് മാത്രമാണ്. അങ്കമാലി കറുകുറ്റിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഇരുപത് വര്‍ഷം മുന്‍പാണ് സുരഭിയും കുടുംബവും യുകെയില്‍ എത്തുന്നത്. ഈസ്റ്റ് സസക്സ് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിച്ചു വരികയായിരുന്നു. ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്നു.
തൃശൂര്‍ പഴുവില്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന് ബിജോയ് വര്‍ഗീസ് ആണ് ഭര്‍ത്താവ്. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റി പൈനാടത്ത് പരേതരായ പി. ജെ. ജോണ്‍, ഏലിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ഷാജു പി. ജോണ്‍, ജോഷി പി. ജോണ്‍, ഷിബു പി. ജോണ്‍, ബിജു പി. ജോണ്‍. ബെന്‍, റിച്ചാര്‍ഡ്, വിക്ടോറിയ എന്നിവരാണ് മക്കള്‍.
കേരള കള്‍ചറല്‍ അസോസിയേഷന്റെ തുടക്കകാലം മുതലുള്ള സജീവ പ്രവര്‍ത്തകനും, മുന്‍ എക്സിക്യൂട്ടീവ് മെമ്പറും ആയ ബിജു പൈനാടത്തിന്റെ സഹോദരിയാണ് സുരഭി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിലെ കുടുംബക്കല്ലറയില്‍ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.