ദില്ലി: രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി.
അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ പൊലീസ് അടക്കം ഏജൻസികൾ ലഹരിവേട്ട സജീവമാക്കിയിരിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവഹാത്തി, ഇംഫാൽ സോണുകളിലായി എൻസിബി വന്‍ സംഘത്തെ പിടികൂടി. 88 കോടി രൂപ വില വരുന്ന മെത്താംഫെറ്റമീനാണ് കണ്ടെത്തിയത്. ഇന്ത്യയിലെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കാൻ മ്യാൻമാർ അതിർത്തി വഴി കടത്തിയെന്നാണ് വിവരം.
ലഹരിമുക്ത ഭാരതമെന്ന കേന്ദ്രസർക്കാർ നടപടിക്ക് ശക്തിപകരുന്ന നടപടിയെന്ന് വ്യക്തമാക്കിയ കേന്ദആഭ്യന്തരമന്ത്രി അമിത് ഷാ NCB സംഘത്തെ അഭിനന്ദിച്ചു.
"മയക്കുമരുന്ന് കാർട്ടലുകളോട് ഒരു ദയയും കാണിക്കരുത്. മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് ആക്കം കൂട്ടിക്കൊണ്ട്, 88 കോടി രൂപയുടെ മെത്താംഫെറ്റാമൈൻ ഗുളികകളുടെ ഒരു വലിയ ശേഖരം പിടികൂടി, ഇംഫാൽ, ഗുവാഹത്തി മേഖലകളിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കാർട്ടലിലെ 4 അംഗങ്ങളെ അറസ്റ്റ് ചെയ്തു," നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഷാ എക്‌സിൽ എഴുതി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.