കൂറ്റനാട്: റംസാൻ, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് കാർഷിക കാർണിവൽ ഏപ്രിൽ 11, 12, 13 തീയതികളിൽ നാഗലശ്ശേരി വാഴക്കോട് പാടശേഖരത്തിൽ സംഘടിപ്പിക്കും.
സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തൃത്താല ബ്ലോക്ക് പ്രസിഡൻ്റ് വി.പി. റജീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപവത്കരിച്ചു. മന്ത്രി എം.ബി. രാജേഷ് മുഖ്യ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റജീന ചെയർമാനും എഡിഎ മാരിയത്ത് കിബിത്തിയ കൺവീനറുമായി സമിതിയിൽ ഉണ്ടാകും.
കാർഷിക കാർണിവലിന്റെ ഭാഗമായി വിളവെടുപ്പ് മഹോത്സവം, ഉത്പന്നങ്ങളുടെ വിപണനമേള, നാടൻ കലാരൂപങ്ങളുടെ അവതരണം, നാടൻ ഭക്ഷ്യവിഭവമേള, മത്സ്യ വിപണന മേള, സാംസ്കാരിക ഘോഷയാത്ര തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും. തത്സമയ മത്സ്യവിപണന മേള പരിപാടിയുടെ മുഖ്യ ആകർഷണമാകും.
വിഷരഹിത പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഏപ്രിൽ 11-ന് മലബാർ സിമൻ്റ്സ് ഡയറക്ടർ ഇ.എൻ. സുരേഷ് ബാബുവും കാർഷിക കാർണിവൽ സമാപന സമ്മേളനം ഏപ്രിൽ 13-ന് വൈകീട്ട് നാലിന് മന്ത്രി എം.ബി. രാജേഷും നിർവഹിക്കും. നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ സെയ്തലവി, ജില്ലാ പഞ്ചായത്തംഗം വി.പി. ഷാനിബ, പി.ആർ. കുഞ്ഞുണ്ണി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ. ചന്ദ്രദാസ്, എഇഒ കെ. പ്രസാദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ. ജയചന്ദ്രൻ, കൃഷി ഓഫീസർ സുദർശൻ, കെ. ജനാർദ്ദനൻ എന്നിവർ പ്രസംഗിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.