തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര. വെഞ്ഞാറമൂടില്‍ കൂട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തലുമായി യുവാവ് പോലിസ് സ്റ്റേഷനിലെത്തി.
പെരുമല സ്വദേശി അഫാന് എന്ന ഇരുപത്തിമൂന്നുകാരനാണ് വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയത്. പെരുമലയില്‍ രണ്ടുപേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തി എന്ന് മൊഴി നല്കി.
യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടി കൊലപ്പെടുത്തി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന് പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലിസ് നടത്തിയ പരിശോധനയില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, മറ്റൊരു ബന്ധു എന്നിവരാണ് ഇരകൾ.
പോലിസ് നടത്തിയ പരിശോധനയില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, മറ്റൊരു ബന്ധു എന്നിവരാണ് ഇരകൾ.
വെട്ടിയ ശേഷം വീട്ടിലെ ഗ്യാസ് പ്രതി തുറന്നു വിട്ടു. പ്രതി പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ പോലിസ് അന്വേഷിച്ചു വരികയാണ്. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതി എലിവിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തി. സാമ്പത്തിക ബാധ്യതയിലേയ്ക്ക് കൊലപാതക പരമ്പര വിരൽ ചൂണ്ടുന്നു. മറ്റു സാഹചര്യങ്ങൾ അറിവായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.