യുകെയിലെ നാല് കുടുംബങ്ങൾ തങ്ങളുടെ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിനെതിരെ യുഎസിൽ കേസ് ഫയൽ ചെയ്‌തു.
നാല് കുട്ടികളും 2022 ലാണ് മരിച്ചത്. അവരിൽ മൂന്ന് പേർ 45 ദിവസത്തിനുള്ളിലാണ് മരിച്ചത്. സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിൽ കണ്ട "ബ്ലാക്ക്ഔട്ട് ചലഞ്ച്" എന്ന് വിളിക്കപ്പെടുന്ന ഒരു ചലഞ്ച് ചെയ്തതിന്റെ ഫലമായാണ് തങ്ങളുടെ കുട്ടികൾ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. 12 വയസ്സുള്ള ആർച്ചി ബാറ്റേഴ്‌സ്ബീ, 13 വയസ്സുള്ള ഐസക് കെനെവൻ, 13 വയസ്സുള്ള മായ വാൽഷ്, 14 വയസ്സുള്ള ജൂലിയൻ "ജൂൾസ്" സ്വീനി എന്നിവരുടെ രക്ഷിതാക്കളാണ് പരാതിയുമായി രംഗത്ത് ഉള്ളത്.
കുട്ടികളുടെ മാതാപിതാക്കളായ ആർച്ചിയുടെ അമ്മ ഹോളി ഡാൻസ്, ഐസക്കിന്റെ അമ്മ ലിസ കെനെവൻ, മായയുടെ അച്ഛൻ ലിയാം വാൽഷ്, ജൂൾസിന്റെ അമ്മ എല്ലെൻ റൂം എന്നിവർ അവരുടെ കുട്ടികളുടെ ടിക് ടോക്ക് ഡാറ്റ നൽകണമെന്ന് അഭ്യർത്ഥിച്ചു. സത്യം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് മാതാപിതാക്കൾ പറഞ്ഞു മൂന്ന് മരണങ്ങളും 45 ദിവസത്തിനുള്ളിൽ സംഭവിച്ചത് "യാദൃശ്ചികമല്ല" എന്നാണ് മാതാപിതാക്കളുടെ വാദം.
അതേസമയം ആപ്പ് "അപകടകരമായ പെരുമാറ്റം കാണിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം അനുവദിക്കില്ല" എന്ന് വക്താവ് കൂട്ടിച്ചേർത്തു. കൂടാതെ ഡാറ്റ ആവശ്യം കമ്പനി തള്ളി. ഒരു ബിസിനസ്സ് നടത്തുന്നതിന് ആവശ്യമില്ലെങ്കിൽ, സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്ക് പോലുള്ള കമ്പനികൾ ആളുകളുടെ സ്വകാര്യ ഡാറ്റ ഇല്ലാതാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. എന്ന് ടിക് ടോക്കിന്റെ വക്താവ് പറഞ്ഞു. സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും ഈ വർഷം പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയ്ക്കായി 2 ബില്യൺ ഡോളറിലധികം നിക്ഷേപിക്കുന്നുണ്ടെന്നും ടിക് ടോക്ക് കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.