വടകരയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ തെരുവിൽ പ്രകടനം

കോഴിക്കോട്: വടകരയിൽ വീണ്ടും ഒരു വിഭാഗം സിപിഐഎം പ്രവർത്തകർ നേതൃത്വത്തിനെതിരെ തെരുവിലിറങ്ങി. 

വടകരയിൽ നിന്നുള്ള മുതിർന്ന നേതാവ് കെ ദിവാകരനെ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. പാർട്ടി ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് പ്രകടനം നടന്നത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം. പ്രശ്‌നം പരിഹരിക്കുന്നതിനായി സിപിഐഎം നേതൃത്വം ഇടപെടുന്നതിനിടെയാണ് വീണ്ടും പ്രകടനം.

രണ്ട് ദിവസം മുമ്പ് സിപിഐഎം പവർത്തകർ മണിയൂർ തുറശ്ശേരി മുക്കിലും പ്രകടനം നടത്തി. കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴാണ് പി കെ ദിവാകരനും കോഴിക്കോട്ട് ഏരിയയിൽ നിന്നുള്ള പി പ്രേംകുമാറും കമ്മിറ്റിയിൽ നിന്ന് പുറത്തായത്.

വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതിൽ സിപിഐഎം വടകര ഏരിയ സമ്മേളനത്തിൽ നടന്നതാണ് ദിവാകരനെ പുറത്താക്കാനുള്ള കാരണമെന്നാണ് വിവരം. ഏരിയാ സമ്മേളനത്തിൽ മണിയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി കെ അഷ്റഫ് ഉൾപ്പെട്ടെ നാലുപേര് ഏരിയ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയായ കെ പി മോഹനൻ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായിരുന്നില്ല.

ഈ മത്സരത്തിൽ ദിവാകരൻ ബന്ധമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മത്സരമൊഴിവാക്കാൻ ദിവാകരൻ ഇടപെട്ടില്ലെന്നാണ് എതിരെയുള്ള വാദം. വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചർച്ചയായിരുന്നു. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !