ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കറെ സന്ദർശിച്ചു.
ഒപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. ജോൺ ബ്രിട്ടാസ് എം.പിയോടപ്പമാണ് ഇരുവരും ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്. ഇതിൻ്റെ ചിത്രങ്ങൾ ജോൺ ബ്രിട്ടാസ് സമൂഹ മാധ്യമമായ ഫേസ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഷൂട്ടിങ്ങിനയാണ് മമ്മൂട്ടി ഡൽഹിയിലെത്തിയത്. ഉപരാഷ്ട്രപതിയും ഭാര്യ സുദേഷ് ധന്‌കരും മമ്മൂട്ടിയെയും സുൽഫത്തിനെയും ഉഷ്മളമായി സ്വീകരിച്ചു. ഉപരാഷ്ട്രപതിയെ മമ്മൂട്ടി ഷാൾ അണിയിച്ചപ്പോൾ സുൽഫത്ത് ജഗ്ദീപ് ധന്‌കരിനും ഭാര്യക്കും ഉപഹാരം സമ്മാനിച്ചു.
മമ്മൂട്ടിക്കും അദ്ദേഹത്തിൻ്റെ സഹധർമിണി സുൽഫത്തിനും ഒപ്പം ഉപരാഷ്ട്രപതിയെ സന്ദർശിച്ചപ്പോൾ...' എന്ന അടിക്കുറിപ്പോടെയാണ് ജോൺ ബ്രിട്ടാസ് എം.പി ചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടിക്കും ഭാര്യയ്ക്കുമൊപ്പം നിർമ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റുമായ ആൻ്റോ ജോസഫും മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിർമ്മാതാവുമായ ജോർജ്ജ് ഉണ്ടായിരുന്നു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണു മമ്മൂട്ടി ഡൽഹിയിലെത്തിയത്. നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. നാളെ ഡൽഹിയിൽ അഭിനയിക്കുന്ന മോഹൻലാൽ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും.
ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീന് ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങി വന്താര നിറയാണ് ചിത്രത്തില് അണിനിരക്കുന്നത്. ഈ മാസം 25 ന് ഡൽഹിയിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ്.
ആൻ്റോ സുബാഷ് സലിം, നിർമ്മാതാക്കൾ. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രഹകൻ മനുഷ് നന്ദനാണ് കാമറ ചലിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും പതിനെട്ടു വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്നത്. 2008 ൽ ഇറങ്ങിയ ട്വൻ്റി20 ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായ രണ്ട് ചിത്രങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.