കമ്പമലയിൽ തീയിട്ട സംഭവത്തിൽ പ്രതി വനം വകുപ്പിന്റെ പിടിയിൽ; മൂന്ന് കഞ്ചാവ് കേസിലും ഇയാൾ പ്രതി

കൽപറ്റ: വയനാട് കമ്പമലയിൽ തീയിട്ട സംഭവത്തിൽ പ്രതിയെ വനം വകുപ്പ് പിടികൂടി.

പ്രതി സുധീഷിനെ പിടികൂടിയത് അതിസാഹസികമായിട്ടാണെന്ന് വനവകുപ്പ് ഉദ്യോഗസ്‌ഥർ. രക്ഷപ്പെടാൻ പ്രതി സുധീഷ് ആനക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറിയെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പിന്നാലെയെത്തിയവർ അപകടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ഉദ്യോഗസ് ഥർ കൂട്ടിച്ചേർത്തു.വനത്തിനുള്ളിൽ നിന്ന് ആരോ തീ ഇടുന്നത് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് സംഘം ഡി.എഫ്.  ഒയുടെ നേതൃത്വത്തിൽ കാട്ടിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് പ്രതിയെ കണ്ടെത്തിയത്.

കഞ്ചാവ് നട്ടുവളർത്തിയ മൂന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ സുധീഷ്. കമ്പമലയിൽ തീയിട്ട സംഭവത്തിൽ മുത്തുമാരി സ്വദേശി സുധീഷിനെ ഇന്ന് വൈകിട്ടോടെയാണ് പോലീസും വനംവകുപ്പ് ഉദ്യോഗസ്‌ഥരും ചേർന്ന് പിടികൂടിയത്.

തീപിടുത്തത്തിൽ 12 ഹെക്ടറാണ് കത്തി നശിച്ചത്. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സ്വാഭാവികമായുളള തീപിടുത്തമല്ല, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വനവകുപ്പ് അധികൃതർ സംശയം പ്രകടിപ്പിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !