പാറശാലയിൽ ലോ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി

പാറശാല: തിരുവനന്തപുരം പാറശ്ശാല എസ്ഐ ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു.

ഒന്നാംവർഷ വിദ്യാർത്ഥിയും നെടുമങ്ങാട് പഴകുറ്റി സ്വദേശിയും ആദിറാമിനാണ് മർദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. താമസിക്കുന്ന സ്ഥലത്ത് കടന്നുകയറി ആക്രമിച്ചത് നാലംഗ സംഘം. സീനിയർ വിദ്യാർത്ഥികളായ ബിനു,, വിജിൻ ,ശ്രീജിത്ത്, അഖിൽ എന്നിവർക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. അഭിറാം താമസിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റെയിൽ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറിയാണ് മർദനം.

ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് സീനിയർ വിദ്യാർത്ഥികൾ അകത്തുകയറി അഭിറാമിനെ ക്രൂരമായി മർദിച്ചത്. നാലംഗ സംഘമാണ് മർദിച്ചതെന്ന് അഭിറാം മൊഴി നൽകിയിരുന്നു. തുടർന്ന് പാറശ്ശാല പൊലീസ് നാലുപേർക്കെതിരെ കേസെടുത്തു.

നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിറാം. അഭിരാമിൻ്റെ കഴുത്തിനും മുതുകിനും തലയ്ക്കുമാണ് പരിക്കേറ്റത്. മർദനത്തിൽ അഭിരാമിൻ്റെ പല്ല് ഉൾപ്പെട്ട പൊട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !