ദുഷ്പ്രചരണങ്ങൾ അഴിച്ചു വിട്ടുകൊണ്ട് സുരേഷ് ഗോപിയെ തകർക്കാൻ സംഘടിത ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്...ഏതാനും മാധ്യമ - രാഷ്ട്രീയ എതിരാളികൾ SGയുടെ പിറകേ നടന്ന് തുടർച്ചയായി ടാർഗറ്റ് ചെയ്യുന്നു.
എന്നാൽ സാധാരണക്കാരായ BJP ക്കാരല്ലാത്തവർ ഉൾപ്പെടെ ജനലക്ഷങ്ങൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്ന കാഴ്ചയാണിപ്പോൾ കണ്ടുവരുന്നത്...പറഞ്ഞു വരുന്നത് പാലാക്കാരനായ മനോജിനെക്കുറിച്ചാണ്. പകരം ഡ്രൈവറായി ജോലി ചെയ്യുന്നയാളാണിപ്പോൾ... മുമ്പ് മനോജിനെക്കുറിച്ച് ഞാൻ എൻ്റെ പേജിൽ എഴുതിയിട്ടുമുണ്ട്..എനിക്ക് സുരേഷ് ഗോപിയുമായുള്ളത് 30 വർഷത്തെ അടുത്ത ബന്ധമെങ്കിൽ , മനോജിന് SGയുമായുള്ളത് 40 വർഷത്തെ അടുപ്പമാണ്.
യാദൃശ്ചികമായാ മനോജിനെ ഞാൻ രണ്ടു ദിവസം മുമ്പ് ഒരു മരണ ചടങ്ങിൽ വച്ച് കണ്ടത്. ഒരു കാലത്ത് എനിക്കൊപ്പം സദാ കൂടെയുണ്ടായിരുന്നയാളാണ് അടുത്ത സുഹൃത്തും അയൽപക്കക്കാരനുമായ മനോജ് . കണ്ടതും അടുത്തു വന്ന് സുരേഷേട്ടനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു.
ശ്രീനാരായണീയനായ മനോജ് രാഷ്ട്രീയത്തിൽ ലീഡറുടെ ആരാധകനാണന്നു മിന്നും ... SG ക്കുറിച്ച് ഈയടുത്തുയർന്നുവന്ന വിവാദത്തെക്കുറിച്ച് , ഈ കുതന്ത്രങ്ങൾക്കൊണ്ടൊന്നും സുരേഷ് സാറിനെ തകർക്കാനാവില്ലാന്നും , ഒരുത്തൻ്റെയും ഔദാര്യത്തിലല്ലാതെ കഷ്ടപ്പെട്ട് സിനിമയിൽ വിജയിച്ച അദ്ദേഹത്തെ രാഷ്ട്രീയത്തിലും തകർക്കാനാവില്ലാന്നുമാ ഉച്ചത്തിൽ പറഞ്ഞത്.
മനോജ് 30 വർഷത്തോളം കോഴിക്കോട് മഹാറാണി ഹോട്ടൽ ജീവനക്കാരനായിരുന്നു. അന്നുമിന്നും സിനിമാക്കാർക്ക് ഏറ്റവും പ്രിയപ്പട്ട താമസസ്ഥലം. അവിടെ താമസിച്ച് സിനിമ ചെയ്താൽ പടത്തിന് ഐശ്വര്യമുണ്ടാവുമെന്നാ വിശ്വാസവും.
മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും എം ടി യും ഹരിഹരനും ഐവി ശശിയും ജോഷിയും രൺജി പണിക്കരും ഷാജി കൈലാസും രഞ്ജിത്തും ലോഹിതദാസുമടക്കമുളള പ്രമുഖരുടെ താവളം ...
1987 ൽ ഇരുപതാം നൂറ്റാണ്ട് സിനിമയിൽ അഭിനയിക്കാനായി ആദ്യമായി സുരേഷ് ഗോപി മഹാറാണി ഹോട്ടലിലെത്തുന്നു. എന്നാൽ കേവലം തുടക്കക്കാരനായ സുരേഷ് ഗോപിയ്ക്ക് ഹോട്ടലിൽ മുറിയും ഭക്ഷണവും ഏർപ്പാടാക്കാൻ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ മറന്നുപോയിരുന്നു.
സന്ധ്യയോടെ ഹോട്ടൽ റിസപ്ഷനിലെത്തിയ സുരേഷ് ഗോപി മുറിയില്ലായെന്ന മറുപടി കേട്ട് വിഷമിച്ച് ഭക്ഷണം പോലും കഴിക്കാതെ സോഫയിലിരിക്കുമ്പോൾ അവിടേക്ക് വന്ന മനോജ് SG യെ കാണുന്നു.
മനോജ് പറഞ്ഞതിങ്ങനെയാ , നല്ല വെളുത്ത് പൊക്കമുള്ള ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരൻ വിഷമിച്ചിരിക്കുന്നത് കണ്ടുവെന്ന്...
മനോജിനവിടെ നല്ല സ്വാധീനമായിരുന്നു. കാരണം ഹോട്ടലുടമ , മദ്യരാജാവായിരുന്ന മണർക്കാട്ട് പാപ്പൻ്റെ അടുത്തയാളായിരുന്നു പാലാക്കാരനായ മനോജ് എന്നതുതന്നെ... എന്തു പറ്റി സാറെയെന്ന് ചോദിച്ച് (അന്ന് സുരേഷ് ഗോപിയെന്ന് ആർക്കും അറിയില്ലാ ) അടുത്തു ചെന്നു.
സാറിന് സമ്മതമെങ്കിൽ എനിക്കൊപ്പം എൻ്റെ കുടുസ്സു മുറിയിൽ വരൂ , അവിടെ എനിക്കൊപ്പം കിടക്കാമെന്നും പറഞ്ഞു...
മനോജിനായി എടുത്തു വച്ചിരുന്ന ചപ്പാത്തിയും കഞ്ഞിയും പയറും പകുത്തു നൽകി. അവിടെ കട്ടിലിൽ ചേട്ടനെ കിടത്തി, മനോജ് താഴെക്കിടന്നു. ആകെ ഒരു ജോഡി ഡ്രസ്സുമാത്രമെടുത്തായിരുന്നു സുരേഷേട്ടൻ അവിടെയെത്തിയത്.
മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പണ്ട് ലക്കങ്ങളായി സുരേഷ് ഗോപി തൻ്റെ ജീവിത കഥയെഴുതിയിരുന്നു. അതിലെ രണ്ടു ലക്കങ്ങളിൽ മനോജുമായി ബന്ധപ്പെട്ട ഇപ്പറഞ്ഞ സംഭവങ്ങൾ അടക്കം വിശദമായി പറഞ്ഞിട്ടുണ്ട്. SG അതിൽ പറഞ്ഞത് താൻ അന്നുവരെ കഴിച്ചതിലെ ഏറ്റവും രുചികരമായിരുന്നു അന്ന് മനോജ് കൊടുത്ത ഭക്ഷണമെന്നാണ്.
അന്നത്തെ ആ മനോജിനെ പോലെയുള്ള അനേകായിരങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഇപ്പോഴും അദ്ദേഹത്തോടുണ്ട്. SG ക്ക് അവരോട് തിരിച്ചും ...പിന്നീട് മനോജിനെ പല പ്രാവശ്യം എനിക്കൊപ്പവും സുരേഷേട്ടൻ കണ്ടിട്ടുണ്ട്. എന്നാൽ വർഷങ്ങളായി SG യെ കാണാനേ മനോജിന് അവസരം കിട്ടിയില്ല.
ഇക്കഴിഞ്ഞ ഇലക്ഷൻ സമയത്ത് ഒരു ദിവസം ഞാൻ ചേട്ടനെ കൂട്ടിക്കൊണ്ട് തൃശ്ശൂരിലേക്ക് വരാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ ചെന്നപ്പോൾ മനോജായിരുന്നു എൻ്റെ ഡ്രൈവർ. ചേട്ടനിറങ്ങി വന്ന് കാറിൽ കയറിയപ്പോൾ മനോജ് ഇത്തിരി മാറിയൊതുങ്ങി നിൽക്കുകയായിരുന്നു.
ഞാൻ മനോജിനെ ചേട്ടന് കാട്ടിക്കൊടുത്തു. കണ്ടയുടനേ സുരേഷേട്ടൻ കാറിൽ നിന്നിറങ്ങി മനോജിനെ കെട്ടിപ്പിടിച്ചു. SGയുടെ നെഞ്ചത്തേക്കു തല ചായ്ച മനോജാണെങ്കിൽ കരച്ചിലിൻ്റെ വക്കത്തും ... ആ വൈകാരികമായ രംഗം കണ്ടവരുടെ മുഖത്തും (SG യുടെ സെക്രട്ടറി സിനോ ജിനടക്കം ) പുഞ്ചിരി വിടർന്നു...
--- ബിജു പുളിക്കകണ്ടം , പാലാ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.