പാലായിൽ അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം

കോട്ടയം: പാലായിൽ അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഏഴ് വയസുകാരിയെ തട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം.

വെള്ളിയാഴ്ച പുലർച്ചെ പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ആണ് സംഭവം നടന്നത്. ഉത്സവത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ ഉള്ളവർ ക്ഷേത്ര പരിസരത്ത് തന്നെയായിരുന്നു കിടന്നുറങ്ങിയത്. രക്ഷിതാക്കൾക്കും സഹോദരനും ഒപ്പം കിടന്നിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.

അമ്പലത്തിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ കുട്ടി ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.


സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !