വെള്ളനാട് ക്ഷേത്രോത്സവത്തിനിടെ രണ്ട് യുവാക്കളെ വെട്ടികൊലപ്പെടുത്താൻ ശ്രമം-മുഖം മറച്ചെത്തിയ അക്രമിയുടെ പരാക്രമം കണ്ട് നടുക്കം മാറാതെ ജനങ്ങൾ..

വെള്ളനാട്; കുളക്കോട്ടെ ക്ഷേത്രത്തിൽ ചപ്രം എഴുന്നള്ളത്തിന് ശേഷം വാഹനത്തിൽ നിന്ന് ലൈറ്റ് അഴിക്കുന്നതിനിടെ നടന്ന ആക്രമണത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു.

കുളക്കോട് കീഴേകുഴിവിളാകത്ത് വീട്ടിൽ അനീഷ് ചന്ദ്ര (32), സുഹ്യത്ത് കിടങ്ങുമ്മൽ വെളുത്തേട വിഭാഗം അനന്ദ ഭവനിൽ അരുൺ (29) എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെ കുളക്കോടിന് സമീപമാണ് കയ്യാക്കളി.

അനീഷ് ചന്ദ്ര എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ക്ഷേത്ര വാഹനം ഓടിച്ച ശേഷം ഇതിൽ കെട്ടിയിരുന്ന ലൈറ്റ് അഴിക്കുന്ന സമയത്താണ് രണ്ടു പേർ എത്തി ആക്രമണം നടത്തിയതെന്ന് അനീഷിന്റെ ബന്ധുക്കൾ പറഞ്ഞു. ഈ രണ്ടു പേർക്ക് ഒപ്പം പത്തോളം പേർ ഉണ്ടായിരുന്നു.

അനീഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അരുണിന് വെട്ടേറ്റത്. ഇടതുകാലിലും രണ്ട് കയ്യിലും  വെട്ടേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ദേഹം മുഴുവൻ പരുക്കേറ്റ അനീഷ് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് വെള്ളനാട് ആശുപത്രിയിലും ചികിത്സ തേടി. വെട്ടിയ ആൾ മുഖം മറിച്ചിരുന്നു.പരുക്കേറ്റവർ അരുവിക്കര പോലീസിൽ പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !