മലപ്പുറം: 2024-25 കേന്ദ്ര ബജറ്റിൽ ഇൻകം ടാക്സ് പരിധി 12 ലക്ഷം രൂപയാക്കാൻ സർക്കാർ തീരുമാനിച്ചതിനെ പ്രശംസിച്ച് ഫെറ്റോ മലപ്പുറം കലക്ടറേറ്റ് പരിസരത്തും പട്ടണത്തും ആഹ്ലാദ പ്രകടനം നടത്തി.
ഈ നീക്കം പൊതുജനങ്ങൾക്കും ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകുമെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രകടനത്തിൽ പങ്കെടുത്തവർ പിണറായി സർക്കാറിൻ്റെ തൊഴിലാളി-പെൻഷൻ അനുബന്ധ സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട നിലപാടുകൾക്കെതിരെ വിമർശനം ഉന്നയിച്ചു. ജീവനക്കാരുടെ ദീർഘകാലമായി കുടിശ്ശികയായ ഡി.എ., ശമ്പളം, പെൻഷൻ തുടങ്ങിയവ അനുവദിക്കാതിരിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി.
സംഘടനാ നേതാക്കളായ എൻജിഒ സംഘ് സംസ്ഥാന പ്രസിഡൻ്റ് സി. ബാബുരാജ്, പെൻഷനേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി എ.പി. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡൻ്റ് പ്രൊഫ. പി. രാമൻ, ഫെറ്റോ ജില്ലാ പ്രസിഡണ്ട് എ.വി. ഹരീഷ്, എൻടിയു ജില്ലാ സെക്രട്ടറി പി.ടി. സുരേഷ്, എൻജിഒ സംഘ് ജില്ലാ സെക്രട്ടറി പ്രദീപ് പാപ്പന്നൂർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
തൊഴിലാളികൾക്കും പെൻഷൻകാരർക്കുമൊപ്പം നിൽക്കുന്ന സംഘടനകളെ പിന്തുണയ്ക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.