പാലാ :വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവൽ സമാനതകളില്ലാത്ത ഒരു അമൂല്യ സാഹിത്യ സൃഷ്ട്ടിയാണെന്ന് എ കെ സി സി പാലാ രൂപതാ പ്രസിഡണ്ട് റവ:ഡോക്ടർ :ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു.
പ്രശസ്ത സാഹിത്യകാരൻ ജോസ് അന്തീനാട് എഴുതിയ വില്ലാർവട്ടം ക്രിസ്തീയ രാജവംശം എന്ന ചരിത്ര നോവലിനെ കുറിച്ചുള്ള ചർച്ചയും പുസ്തക പരിചയവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ.
പുതിയ തലമുറയ്ക്ക് അന്യമാകുന്ന ചരിത്രബോധം അവർക്കു രസകരമായ തരത്തിൽ കാച്ചികുറുക്കി അവതരിപ്പിച്ച ജോസ് അന്തീനാടിനുള്ള ഈ ആദരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് ഫാദർ ജോര്ജ് വർഗീസ് ഞാറക്കുന്നേൽ കൂട്ടിച്ചേർത്തു.ഭരണങ്ങാനം ഇൻഫാം ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി അധ്യക്ഷ ആയിരുന്നു .ടോമി തുരുത്തിക്കര മുഖ്യ പ്രഭാഷണം നടത്തി.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ട് ബീന ടോമി;ബ്ലോക്ക് മെമ്പർ ലാലി സണ്ണി;ക്ളാരിസ് ടീച്ചർ;റിൻസോയി ജോസ് (ചീഫ് റിപ്പോർട്ടർ വാർത്താ മലയാളം കൊച്ചി) ബിജോയി മണർകാട്;ജോർജ് കണിയാരകത്ത്;കറിയാച്ചന് രാമപുരം ,സേവ്യർ കണ്ടത്തിപ്പറമ്പിൽ ,ഫിലോമിന ,മോളി ജോസഫ് ,ആൻസി സോണി;തങ്കച്ചൻ പാലാ എന്നിവർ പ്രസംഗിച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.