വസായ് : ഡൽഹി ജനത കേജരിവാളിൻ്റെ കാപട്യം തിരിച്ചറിഞ്ഞുവെന്നതാണ് 48 സീറ്റ് നേടി ബി ജെ പി ഐതിഹാസിക വിജയം നേടിയതിൽ നിന്ന് വ്യക്തമാകുന്നതെന്ന് മഹാരാഷ്ട്ര ബി ജെ പി കേരള ഘടകം കൺവീനർ ഉത്തം കുമാർ പറഞ്ഞു. ബി ജെ പി യുടെ തിളക്കമാർന്ന വിജയത്തിന് പിന്നിൽ മലയാളികളുൾപ്പെടെ അന്യസംസ്ഥാനക്കാരുടെ ശക്തമായ പിന്തുണയുണ്ട്.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ ബി ജെ പി നേതാവ് കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ പ്രചരണം നടത്തിയതിൻ്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടു. ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്തപ്പോൾ ജനങ്ങൾക്ക് കേജരിവാളിനോടുള്ള അമർഷം നേരിട്ട് കണ്ടതാണ്.ഡബിൾ എഞ്ചിൻ സർക്കാർ വന്നാലെ വികസനമുണ്ടാകൂ എന്ന് ഡൽഹിയിലെ ജനങ്ങൾ മനസ്സിലാക്കി. അണ്ണാ ഹസാരെയ്ക്കൊപ്പം അഴിമതിക്കെതിരെ പോരാടുന്നുവെന്ന വ്യാജേന ഡൽഹിയിൽ ഭരണത്തിൽ വന്ന കേജരിവാൾ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായി മാറുകയായിരുന്നു.
രാജ്യവിരുദ്ധ ശക്തികളോടൊപ്പം പോലും ചേരാൻ മടി കാട്ടാത്ത കേജരിവാളിൻ്റെ പൊയ്മുഖം ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ് വസായിയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ സംസാരിക്കവെ ഉത്തം കുമാർ പറഞ്ഞു. ബി ജെ പി നേതാക്കളായ ശേഖർ ദുരി , പ്രദീപ് ഭാർഗ്ഗവ്, മാത്യു കൊളാസോ, മഹേഷ് സർവ്വേക്കർ, സിദ്ധേഷ് ദൗളെ, ശ്രീകുമാരി മോഹൻ എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.