തിരുവനന്തപുരം: നാട്ടിലേയും വിദേശത്തേയും തങ്ങളുടെ നിരവധി സ്ഥാപനങ്ങളിലേക്ക് സ്വന്തമായി സ്ഥാപനം നടത്തുന്ന പ്രമുഖ വ്യവസായ ഗ്രൂപ്പാണ് ലുലു.
തങ്ങൾക്ക് വേണ്ട ഏതൊരു തൊഴിലാളിയേയും നേരിട്ട് അഭിമുഖം നടത്തിയാണ് ലുലു ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ലുലു ഗ്രൂപ്പിൻ്റെ പേരിലുള്ള തൊഴിൽ തട്ടിപ്പ് വളരെ കുറവാണ്. എന്നാൽ ഇതേ സംബന്ധിച്ച് കൂടുതൽ അറിവില്ലാത്ത ചിലരെങ്കിലും ഇപ്പോഴും തൊഴിൽ തട്ടിപ്പുകൾക്ക് വിധേയമാകാറുണ്ട്. അത്തരം ഒരു തട്ടിപ്പിൻ്റെ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
എംഎ യൂസഫലിയുടെ പേരിൽ ലുലു ഗ്രൂപ്പിലേക്ക് തൊഴിൽ റിക്രൂട്ട്മെൻ്റ് എന്ന തരത്തിലാണ് തട്ടിപ്പ് നടത്തിയത്. . മാരാമൺ സ്വദേശിയായ ഷാജി സൈമൺ എന്നയാളാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഫെയിസ്ബുക്കില്‍ എംഎ യൂസഫലിയുടെ പടം ചേർത്തുകൊണ്ടുള്ള ജോലി സംബന്ധിച്ച അറിയിപ്പില്‍ പ്രതിമാസം 30000 രൂപയായിരുന്നു വാഗ്ധാനം.ഇതുകണ്ട ഷാജി സൈമണ്‍ പടത്തോടൊപ്പം ചേർത്ത ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് എത്തിയത്. ജോലി സംബന്ധിച്ച വിശദമായ വിവരങ്ങൾ അവിടെയുണ്ടായിരുന്നു.
ഗ്രൂപ്പിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഹിന്ദിയിലായിരുന്നു സംഭാഷണം. ലുലു ഗ്രൂപ്പിന് പകരം നടരാജ് പെൻസിൽ കമ്പനിയിലേക്കാണ് ജോലി ഒഴിയുന്നത് താത്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. താത്പര്യമുണ്ടെങ്കിൽ രജിസ്ട്രേഷൻ ഫീസായി 750 രൂപ അടയ്ക്കണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. ഇതോടൊപ്പം തന്നെ പണമടയ്ക്കേണ്ട നമ്പർ വാട്സ്ആപ്പിൽ സന്ദേശമായി അയച്ചു.
ഒരു ജോലി അതിയായി ആഗ്രഹിച്ച യുവാവ് ഗൂഗിൾ പേ വഴി പണം നൽകുകയും ചെയ്തു. പിന്നീട് മറുപടിയൊന്നും ലഭിക്കാത്തതാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. ഇതോടെ ഷാജി സൈമൺ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതി വിവരം അറിഞ്ഞതോടെ പോസ്റ്റ് പങ്കുവെച്ച ഫേസ്ബുക്ക് അക്കൗണ്ടിൽ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. യുസഫലിയുടെ ചിത്രം കണ്ടതിനാൽ ജോലിക്കായി അപേക്ഷിക്കാൻ തയ്യാറായി എന്നാണ് ഷാജി പറയുന്നത്. അതേസമയം നിരവധി ആളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.