മൂലമറ്റം : സാജന് കൊലക്കേസ് ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂലമറ്റം തേക്കിന് കൂപ്പിന് സമീപം കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയില്‍ സാജന് സാമുവല്‍ (47) നെ കൊന്ന കേസിലാണ് ഏഴ് പ്രതികളെ കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മൂലമറ്റം സ്വദേശികളായ പൊരിയത്തുപറമ്പില്‍ അഖില്‍ രാജു (29), വട്ടമലയില്‍ രാഹുല്‍ വി ജെ (26), പുത്തന്‍പുരയ്ക്കല്‍ അശ്വിന് കണ്ണന് (23), ആതുപ്പള്ളിയില്‍ ഷാരോണ്‍ ബേബി (22), അരീപ്ലാക്കല്‍ ഷിജു ജോണ്സണ് (29), കാവനാല്‍ പുരയിടത്തില്‍ പ്രിന്‍സ് രാജേഷ് (24), പുഴങ്കരയില്‍ മനോജ് രമണന് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു പ്രതിയായ അറക്കുളം സ്വദേശി വിഷ്ണു ജയനെ പോലീസ് അന്വേഷിച്ചു വരുന്നു.
ആകെ എട്ട് പ്രതികള്‍ ഉള്ളതില്‍ രണ്ട് പേര് ഒളിവിലാണ്. വിഷ്ണു ജയന് കാപ്പ ചുമത്തപ്പെട്ട ആളാണ്. പാലാ ഡി വൈ എസ് പിയുടേയും കാഞ്ഞാര്‍ പോലീസിന്റെയും നേതൃത്വത്തില്‍ മൂലമറ്റത്തും ഇരുമാപ്രയിലും പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതികള്‍ മരിച്ച സാജനെ നിഷ്ടൂരമായിട്ടാണ് കൊല ചെയ്തത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുമായി സാജന് നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന് ജീവിച്ചിരുന്നാല്‍ അത് തങ്ങളുടെ ജീവന് ഭീഷണിയാണ് എന്ന് പ്രതികള്‍ കരുതിയിരുന്നു. ഒരു വൃക്ഷണം മുറിച്ച് കളയുകയും, ഒന്ന് ചവിട്ടി തകര്‍ക്കുകയും, കൈ വെട്ടി എടുക്കുകയും ചെയ്ത നിലയിലായിരുന്നു.വായില്‍ തുണി തീരുകി കമ്പിക് തലക്കടിച്ചും, ശരീരം മുഴുവന്‍ പരുക്കേല്‍പ്പിച്ചുമാണ് കൊന്നത് എന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പ്രതികള്‍ എല്ലാം നിരവധി കഞ്ചാവ് കേസുകളിലും, മോക്ഷണ കേസുകളിലും, മറ്റും പ്രതികളാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലവും പ്രതികളുടെ വളര്‍ച്ചക്ക് കാരണമായി. കൊലക്കേസ് ഉള്‍പ്പടെ അനവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സാജന്. എരുമാപ്ര സിഎസ്ഐ പള്ളിയുടെ പെയ്ന്റിംഗിന് പോയതുമായി ബന്ധപ്പെട്ടാണ് സാജനും, പ്രതികളും തമ്മില്‍ ബന്ധം ഉണ്ടാകുന്നത്.
പെയ്ന്റിംഗ് പണിക് ചെന്ന യുവാക്കള്‍ക്ക് അവിടെ താമസിക്കാന്‍ ഷട്ടര്‍ ഇട്ട ഒരു മുറി വാടകക് കൊടുത്തിരുന്നു അവിടെ വച്ച് യുവാക്കളും മരണപ്പെട്ട സാജനുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും സാജനെ വായില്‍ തുണി തിരുകി കമ്പിവടിക്ക് തലക്കടിച്ചു കൊന്ന് പായില്‍ പൊതിഞ്ഞ് മുട്ടം സ്വദേശിയുടെ ഓട്ടോയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.
കാഞ്ഞാര്‍ എസ എച് ഓ ശ്യാംകുമാര്‍ കെഎസ്, എസഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഉര്ജ്ജസ്വലമായ അന്വേഷണത്തിലാണ് പ്രതികളെ ഇത്ര വേഗത്തില്‍ പിടികൂടാന്‍ സാധിച്ചത്. രാത്രി വൈകി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.