സംസ്ഥാനത്ത് കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് കെഎസ് യുവിന് സംരക്ഷണം നൽകാൻ കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കെഎസ്‌യു-എസ്എഫ്ഐ സംഘർഷങ്ങളിൽ ഇടപെട്ട് കോൺഗ്രസ്.

കെഎസ്യു പ്രവർത്തകർക്ക് സംരക്ഷണമൊരുക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിനായി നേതൃസംഘത്തെയും തീരുമാനിച്ചിട്ടുണ്ട്. ടിഎൻ പ്രതാപൻ്റെ നേതൃത്വത്തിലാണ് നേതൃസംഘം. മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവരും സമിതിയിലുണ്ട്. കോളേജുകളിൽ സംഘർഷം വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. നിയമനടപടികൾ ഏകോപിപ്പിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് നിർദ്ദേശം നൽകിയത്.

കാലിക്കറ്റ് സർവ്വകലാശാല ഡിസോൺ കലോത്സവത്തെ തുടർന്നുള്ള അക്രമത്തിൽ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിനെ ന്യായീകരിച്ച് കെ സുധാകരൻ നേരത്തെ സംസാരിച്ചിരുന്നു. സഹികെട്ട് പ്രവർത്തകർ ഒന്നു പ്രതിരോധിച്ചാൽ അത് താങ്ങാനുള്ള കരുത്ത് എസ്എഫ്ഐ ക്രിമിനലുകൾക്ക് ഇല്ല എന്നത് കേരളം കണ്ടതാണെന്ന് സുധാകരൻ പറഞ്ഞു.

മുഖംമൂടി ധരിച്ച പത്തോളം സംഘം ഹോസ്റ്റലിലെത്തി അതിക്രമിച്ചതിന് പിന്നാലെ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന കെഎസ്യു നേതാവ് ബിതുൽ ബാലനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭരണത്തിൻ്റെ തണലിൽ സംസ്ഥാനത്തൊട്ടാകെ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിലയ്ക്കുനിർത്താൻ സിപിഐഎം തയ്യാറാകാത്ത പക്ഷം പ്രവർത്തകർക്ക് പ്രസ്ഥാനം തന്നെ പ്രതിരോധം തീർക്കുമെന്ന് സുധാകരൻ പറഞ്ഞു. അക്രമമല്ല തങ്ങളുടെ ആശയവും നയവും നിലപാടാണെന്നും സുധാകരൻ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !