മുംബൈ: ബോളിവുഡ് താരം സൂരജ് പഞ്ചോളിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതരമായി പൊള്ളലേറ്റതായി റിപ്പോർട്ടുകൾ.
കേസരി വീർ; ലെജൻഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന് പരിക്കേറ്റ വിവരം പിതാവ് ആദിത്യ പഞ്ചോളിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്ഷൻ സീൻ ചെയ്യുന്നതിനിടെയാണ് സംഭവം.
സെറ്റിൽ തീ ഉണ്ടായിരുന്നു. അതിൽ നിന്നും തീ പടരുകയായിരുന്നു കാര്യങ്ങൾ നിയന്ത്രണാതീതമായി. പൊള്ളലേറ്റ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരാൻ കഴിയുമെന്ന് ആദിത്യ പഞ്ചോളി പറഞ്ഞു. പ്രിൻസ് ധിമാൻ സംവിധാനം ചെയ്ത് കനു ചൗഹാൻ നിർമ്മിക്കുന്ന ചിത്രമാണ് കേസരി വീർ. ചരിത്ര സിനിമയായി എത്തുന്ന കേസരി വീറിൽ സുനിൽ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവരും വേഷമിടുന്നുണ്ട്.
പതിനാലാം നൂറ്റാണ്ടിൽ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോൾ പ്രതിരോധിക്കാനായി ഇറങ്ങിയവരുടെ കഥയാണ് ചിത്രം പറയുന്നത്. വീർ ഹമിർജി ഗോഹിൽ എന്ന പോരാളിയായിരുന്നു പടയെ നയിച്ചിരുന്നത്. ഈ കഥാപാത്രമായാണ് സൂരജ് പഞ്ചോളി അഭിനയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.